മലപ്പുറം: ടോറസ് ലോറിയിടിച്ച് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ 15 വയസുള്ള വിദ്യാർത്ഥി മരിച്ചു. പൊന്നാനി അഴീക്കൽ സ്വദേശി അബ്ദുൽ ഹാദി (15 ) ആണ് മരിച്ചത്. വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
പൊന്നാനിയിൽ ടോറസ് ലോറിയിടിച്ച് 15 വയസുകാരന് ദാരുണാന്ത്യം
admin
Tags
Malappuram