ഫുട്ബോൾ പരിശീലനത്തിനിടെ കോഴിക്കോട് 19 കാരി കുഴഞ്ഞു വീണുമരിച്ചു

കോഴിക്കോട്: ഫുട്ബോൾ പരിശീലനത്തിനിടെ വനിതാ താരം കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗൗരിയാണ് (19) മരിച്ചത്. ഗോകുലം എഫ്സിയുടെ താരമായ ഗൗരി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. 

മണ്ണഞ്ചേരി 15-ാം വാർഡ് മുൻ പഞ്ചായത്ത് മെമ്പറായ സിന്ധുക്കുട്ടിയുടെയും പരേതനായ ബാബുവിന്റെയും മകളാണ് ഗൗരി. പൂജ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഗൗരി നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് ഫുട്ബോൾ പരിശീലത്തിനിറങ്ങിയതായിരുന്നു.

പരിശീലനത്തിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട ഗൗരി മൈതാനത്തിന് പുറത്തിരുന്നു. വിശ്രമത്തിനിടെ വീണ്ടും ക്ഷീണം അനുഭവപ്പെട്ടതോടെ സഹപാഠികൾ ചേർന്ന് ഗൗരിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്‌ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കോളേജിൽ പൊതുദർശനത്തിന് എത്തിക്കും. ശേഷം രാത്രി 10 - ന് കലവൂരിൽ സംസ്ക്കരിക്കും. ആലപ്പുഴ ജില്ലയിലെ മികച്ച ഫുട്ബോൾ താരമായിരുന്നു മരിച്ച ഗൗരി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}