കോട്ടക്കൽ: മദ്രസ മാനേജ്മെന്റ് ശാക്തീകരണം ലക്ഷ്യമാക്കി സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) സംസ്ഥാന വ്യാപകമായി റീജിയണൽ തലത്തിൽ നടത്തുന്ന മാനേജ്മെന്റ് വർക്ക് ഷോപ്പ് "ഇൻസെൻറ്റീവ് 24" ജില്ലാ തല ഉദ്ഘാടനം ഇന്ത്യനൂർ സിറാജുൽ ഹുദാ മദ്രസയിൽ ജില്ലാ പ്രസിഡന്റ് അലി ബാഖവി ആറ്റുപ്പുറം നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡ് അസിസ്റ്റന്റ് മാനേജർ അബ്ദുൽ കരീം ഹാജി കരാത്തോട് വിഷയവതരണം നടത്തി.
എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് അലി സഖാഫി കൊളപ്പുറം പ്രസംഗിച്ചു. ഉമ്മർ ബാഖവി കൂരിയാട്, ഹാരിസ് സഖാഫിഇന്ത്യനൂർ , അബ്ദുൽ ലത്തീഫ് സഖാഫി കോട്ടൂർ, കുഞ്ഞാലൻ ഹാജി പണിക്കർ കുണ്ട്, കോയാമു മാസ്റ്റർ കാവതികളം, ഹനീഫ ഹാജി കോൽക്കളം എന്നിവർ നേതൃത്വം നൽകി.