വേങ്ങര: 28 വർഷം മുമ്പ് പഠിച്ച പ്രൈമറി സ്കൂളിൽ അവരൊത്തു കൂടി. 'ഇച്ചാത്ര'യുടെ കടയിൽ നിന്ന് വാങ്ങിയ ഐസ് ഫ്രൂട്ടും, നാവിലവശേഷിച്ച നാരങ്ങാപ്പുളിയും ഓർത്തെടുക്കാൻ ഇച്ചാത്രയുടെ മുട്ടായിപ്പീടിക കൂടി സ്കൂൾ ക്യാമ്പസിൽ ഒരുക്കിയാണ് നാൽപത് വയസ്സ് പൂർത്തിയാക്കിയവർ 12 വയസ്സുകാരുടെ കുപ്പായമണിഞ്ഞത്.
ഇരുമ്പുചോല എ. യു. പി സ്കൂളിൽ 1995 - 96 വർഷം ഏഴാംക്ലാസ് പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥികളാണ് ചോലക്കാലം എന്ന പേരിൽ സ്കൂളിൽ കഴിഞ്ഞ ദിവസം ഒരുമിച്ച് കൂടിയത്. പൂർവ അധ്യാപകരെ ആദരിക്കൽ, അനുഭവ വിവരണം, പഴയ ക്ളാസുകളുടെ പുനരാവിഷ്‌ക്കരണം തുടങ്ങിയ പരിപാടികൾ നടന്നു. ചടങ്ങ് പ്രധാനധ്യാപകൻ ഷാഹുൽ ഹമീദ് തറയിൽ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും ഈ സ്കൂളിലെ പൂർവ വിദ്യാർഥിയുമായ പ്രൊഫ. ഇ. കെ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. മാനേജർ കെ. ലിയാകത്ത് അലി, പി. അബ്ദുള്ള മൗലവി, ബി. എസ് ശശിധരൻ നായർ, പി. പാത്തുമ്മ, പി. കെ അബ്ദുൽ റസാഖ്, കെ. ഷൗക്കത്തലി, കെ. കെ ജോർജ്, പി. മുഹമ്മദ് മുസ്തഫ, കെ. ടി ഫാത്തിമ, പി. കെ മുഹമ്മദ്, കെ. കെ ഹസക്കോയ, സി. സുലൈഖ, പി. അബ്ദുൽ ലത്തീഫ്, ടി. പി അബ്ദുൽ ഹഖ്, വി. എസ് അമ്പിളി, സി. പി സുജാത, കെ. നൂർജഹാൻ, കെ. അൻളൽ, അബ്ദുൽ റഹ്മാൻ കുട്ടി, വി. ഷമീർ, കെ. സൗദാബി എന്നിവർ സംസാരിച്ചു. നൗഷാദ്, ഷാഫി, സുബൈർ, റുബീന, മുബീന, ഷാഹിന, സാഹിറ, ഫൗസിയ, ഇ. കെ ആബിദ, ടി. യംഷീദ, കെ. ടി ജാസിറ , ഷബ്ന കൊളക്കാട്ടിൽ ,ധന്യ ,ഷമീർ. വി, ജുവൈരിയ എന്നിവർ നേതൃത്വം നൽകി.