മലപ്പുറം: CIACS(കോക്ലിയർ ഇപ്ലാന്റീസ് അസോസിയേഷൻ & ചാരിറ്റബിൾ സൊസൈറ്റി) മലപ്പുറം ഏരിയ
മീറ്റിംഗ് സംഘടിപ്പിച്ചു.
രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്ത മീറ്റിംഗ് സിഐഎസിഎസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അഷ്റഫ് പത്തൂർ ഉദ്ഘാടനം ചെയ്തു.
ഒരോ അംഗങ്ങൾക്ക് സംഘടനയുടെ പ്രാധാന്യവും ആവശ്യകതയും സംഘടന മുന്നോട്ടുവെക്കുന്ന പ്രവർത്തനങ്ങളും ആശയങ്ങളും സംഘടനയുടെ മുമ്പോട്ടുള്ള ഗമനത്തിന് കൂട്ടായ പ്രവർത്തനങ്ങളും ഉണ്ടാവണമെന്നും ഭിന്നശേഷിക്കാരായ കുട്ടികളുടെ പുരോഗതിക്ക് കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും ചർച്ച ചെയ്യപ്പെട്ടു.
ഇംപ്ലാന്റ് ഉപകരണങ്ങളുടെ സുരക്ഷയും പരിചരണവും
കേടുകൂടാതെ എങ്ങനെ ദീർഘകാലം ഉപയോഗിക്കാം എന്നതിനെക്കുറിച്ച്
സുബ്രഹ്മണ്യൻ വാഴക്കാട് ക്ലാസ്സ് എടുത്തു.
കോക്ലിയർ ഇപ്ലാ
ന്റ് ചെയ്ത കുട്ടികൾക്ക് കേരള സർക്കാർ നൽകി വരുന്ന അപ്ഗ്രേഡേഷൻ/മൈന്റനൻസ് പദ്ധതി എന്നിവക്കുള്ള കാലതാമസം നേരിടുന്നത് ഒഴിവാക്കുന്നതിന് ഭാരവാഹികൾ ഇടപെടണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
CIACS മലപ്പുറം ജില്ലാ സെക്രട്ടറി മുബഷിർ മങ്കട അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ജോയിൻ സെക്രട്ടറി
നിഹ് ല ഇരുബുഴി റിപ്പോർട്ട് അവതരിപ്പിക്കുകയും വൈസ്പ്രസിഡണ്ട് ഷാഫീന ജോയിൻ സെക്രട്ടറി
ഇ കെ. അബ്ദുസ്സലാം, പ്രവർത്തകസമിതി അംഗങ്ങളായ റിയാസ് തറമ്മൽ, ജിത്തുഷാ കൊണ്ടോട്ടി,റീന ടീച്ചർ വേങ്ങര എന്നിവർ സംസാരിച്ചു. കുട്ടി കളുടെ കലാപരിപാടിക്ക് ശേഷം പരിപാടി അവസാനിക്കുകയു
വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് മൗന പ്രാർത്ഥന നടത്തി കൊണ്ടാണ് മീറ്റിംഗ് ആരംഭിച്ചത്.