ഒതുക്കുങ്ങൽ ജി.എച്ച്.എസ്.എസിനു അംഗീകാരം

ഒതുക്കുങ്ങൽ: വയനാട് ദുരിതാശ്വാസഫണ്ടിലേക്ക് ഏറ്റവും കൂടുതൽ കളക്ഷൻ നേടിക്കൊടുത്ത ഹൈസ്കൂളിനുള്ള കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്റെ ആദരം ഒതുക്കുങ്ങൽ ജി.എച്ച്.എസ്.എസിന്. പരപ്പനങ്ങാടി എസ്.എൻ.എം.എം.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ വേങ്ങര ലോക്കൽ അസോസിയേഷനിലുൾപ്പെടുന്ന ഒതുക്കുങ്ങൽ ജി.എച്ച്.എസ്.എസിന് സ്റ്റേറ്റ് കമ്മിഷണർ സ്കൗട്ട്സ് ബാലചന്ദ്രൻ പാറച്ചോട്ടിൽ പ്രശസ്തിപത്രവും അവാർഡും വിതരണംചെയ്തു.

സ്റ്റേറ്റ് കമ്മിഷണർ ഗൈഡ്സ് സലോമി അഗസ്റ്റിൻ, ജിജി ചന്ദ്രൻ, ജില്ലാ സെക്രട്ടറി അൻവർ കള്ളിയാട്ട്, സ്കൗട്ട്സ് ജില്ലാ കമ്മിഷണർ രാജ്‌മോഹനൻ, വേങ്ങര ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ. ബഷീർ, ട്രഷറർ എ.കെ. ഷമീർ, സ്കൂൾ യൂണിറ്റ് ലീഡർമാരായ ടി. ദിവ്യ, കെ.കെ. സുനീറ എന്നിവർ പങ്കെടുത്തു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽനിന്ന് വയനാട് ദുരിതാശ്വാസഫണ്ടിലേക്ക് ഏറ്റവും കൂടുതൽ കളക്ഷൻ നേടിക്കൊടുത്ത ഹൈസ്കൂളിനുള്ള ആദരം, സ്റ്റേറ്റ് കമ്മിഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ നിന്ന് ജി.എച്ച്.എസ്.എസ്. ഒതുക്കുങ്ങൽ യൂണിറ്റ് ലീഡേഴ്‌സ് ഏറ്റുവാങ്ങുന്നു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}