മമ്പുറം ചാരിറ്റി അസോസിയേഷനും (എം സി എ) പാലക്കാട് അഹല്യ ആശുപത്രിയും സംയുക്തമായി സൗജന്യ കണ്ണ് പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു.
എം സി എ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് സി പി അധ്യക്ഷനായ ഉദ്ഘാടന സെഷനിൽ ട്രെഷറർ മഷൂദ് പി ടി സ്വാഗതം പറഞ്ഞു. സയ്യിദ് ഫദ്ൽ സുന്നി മദ്രസയിലെ സദർ മുഅല്ലിം ജമലുല്ലൈലി തങ്ങൾ, വാർഡ് മെമ്പർ ജൂസൈറ മൻസൂർ, അഹല്യ കണ്ണാശുപത്രി ഡോക്ടർ ബുഷ്‌റ മാഡം, മഹല്ല് സെക്രട്ടറി എ കെ ബാവ ബഷീർ മമ്പുറം, കെ വി വി ഇ എസ് വെട്ടം യൂണിറ്റ് പ്രസിഡന്റ് ആബിദ്, മുറാദ് ചെയർമാൻ മുഹമ്മദ് പി കെ, വിൻസ്റ്റാർ ട്രെഷറർ ഇല്യാസ് സി, രാജു, PBDA സ്റ്റേറ്റ് സെക്രട്ടറിയും എ ആർ നഗർ കൂട്ടായ്മയുടെ പ്രതിനിധിയുമായ അബ്ദുറഹ്മാൻ (നല്ലമോൻ) മമ്പുറം പാലിയേറ്റിവ് കൺവീനർ റാഫി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
എം സി എ ജോയിന്റ് സെക്രട്ടറി അഫ്സൽ വി എസ് നന്ദി പറഞ്ഞു ഉദ്ഘാടനസെഷൻ അവസാനിച്ചു.