വേങ്ങര പഞ്ചായത്ത് ബോട്ടിൽ ബൂത്ത് ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടം ഉദ്ഘാടനത്തോടനുബന്ധിച്ചും സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിനിനോട് അനുബന്ധിച്ചും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്നും ശുചിത്വ പദയാത്ര സംഘടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, അംഗൻവാടി ടീച്ചേഴ്സ്, ഹരിത കർമ്മ സേന അംഗങ്ങൾ, എൻഎസ്എസ് വളണ്ടിയേഴ്സ്, കുടുംബശ്രീ അംഗങ്ങൾ, മുഴുവൻ ജനപ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങി മുന്നോറോളം പേർ പരിപാടിയിൽ പങ്കെടുത്തു. 
മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടം ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്യുകയും ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് ശുചിത്വ പദയാത്ര പഞ്ചായത്ത് കാര്യാലയത്തിൽ നിന്നും പുറപ്പെട്ട് വേങ്ങര താഴെ അങ്ങാടി വരെ നടത്തി.

ബോട്ടിൽ ബൂത്ത് ഉദ്ഘാടനം ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്തും ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സും വിവിധ പരിപാടികൾ ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ചു.ഫ്ലാഷ് മോബ്, തെരുവുനാടകം തുടങ്ങി പരിപാടികൾ സംഘടിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}