തേഞ്ഞിപ്പലം: ഈ മാസം 21 മുതൽ 23 വരെയുള്ള തീയതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന 35-ാ മത് മലപ്പുറം റവന്യൂ ജില്ലാ കായികോത്സവത്തിന്റെ ലോഗോ പ്രകാശനംചെയ്തു. പ്രകാശനം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാർ നിർവഹിച്ചു. മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ എൻ.വി. വികാസ് അധ്യക്ഷത വഹിച്ചു. അധ്യാപക സംഘടന നേതാക്കളായ ബിജു. കെ. വടാത്ത്, എൻ.പി. മുഹമ്മദലി, റാഫി തൊണ്ടിക്കൽ, സഫ്തറലി വാളൻ, ഷെഫീഖ് അഹമ്മദ്, ഇ. അനൂപ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ 17 ഉപജില്ലകളിൽ നിന്നായി 5000ത്തോളം വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പ്രവർത്തനങ്ങൾക്കായി വിപുലമായ സ്വാഗതസംഘവും സബ് കമ്മിറ്റികളും രൂപവത്‌കരിച്ചു.