അബ്ദുൽകരീമിനെ വേങ്ങര പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു

വേങ്ങര: വേങ്ങര ടൗണിൽ 14 വർഷം ട്രാഫിക്കിൽ ജോലി ചെയ്ത് ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റി സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹോം ഗാർഡ് അബ്ദുൽകരീമിനെ വേങ്ങര പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ സ്നേഹോപഹാരം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എകെ സലീം അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മെമ്പർമാരായ ആരിഫ മടപള്ളി, കുറുക്കൻ മുഹമ്മദ്, റഫീഖ് ചോലക്കൻ, അബ്ദുൽ മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ, സി ടി മൈമൂന, റുബീന അബ്ബാസ് മറ്റു മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു. അഡീഷണൽ സെക്രട്ടറിഷണ്മുഖൻ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}