ജാമിഅത്തുൽ ഹിന്ദ് തിരൂരങ്ങാടി ദാഇറ പുതിയ ഭാരവാഹികൾ

വേങ്ങര: ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് കേന്ദ്രീകൃത സംവിധാനം ആവിഷ്കരിക്കുന്ന ജാമിഅത്തുൽ ഹിന്ദിന് കീഴിൽ തിരൂരങ്ങാടി ദാഇറക്ക് പുതിയ ഭാരവാഹികളായി.

ടി ടി അഹമ്മദ് കുട്ടി സഖാഫി (ചെയർമാൻ), മുഹമ്മദ് നൂറാനി തിനൂര് (ജനറൽ കൺവീനർ), യൂസുഫ്‌ സഖാഫി കുറ്റാളൂർ (ഫിനാൻസ് കൺവീനർ), മഹമൂദ് അഹ്സനി, സയ്യിദ് ജരീർ അഹ്സനി, നസറുദ്ദീൻ അദനി (വൈസ് ചെയർമാൻ), റഊഫ് നുസ് രി, മുഹമ്മദ് കുട്ടി നൂറാനി കുണ്ടൂർ, റഹീം സഖാഫി വലിയോറ (അസിസ്റ്റന്റ് കൺവീനർ), റാഷിദ് അഹ്സനി (പരീക്ഷ കൺട്രോളർ).

വേങ്ങര അൽ ഇഹ്സാനിൽ സംഘടിപ്പിച്ച മുദരിസ് മാനേജ്മെന്റ് സംഗമത്തിൽ ടി ടി അഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. പി കെ എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു.  ജാമിഅത്തുൽ ഹിന്ദ് റെക്ടർ ഡോക്ടർ ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല വിഷയാവതരണം നടത്തുകയും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയും ചെയ്തു. യൂസുഫ്‌ സഖാഫി കുറ്റാളൂർ സ്വാഗതവും മുഹമ്മദ് നൂറാനി തിനൂര് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}