ജില്ലാ സഅദി സംഗമം

കോട്ടക്കൽ: ജാമിഅ സഅദിയ്യ അറബിയ്യ 55ാം വാർഷിക സമ്മേളന പ്രചരണാർത്ഥം
മജ്ലിസുൽ ഉലമാഇ സഅദിയ്യീൻ വെസ്റ്റ് ജില്ല സഅദി സംഗമം കോട്ടക്കൽ വടക്കൻ കോൺഫ്രസ് ഹാളിൽ എം യു എസ് ജില്ലാ പ്രസിഡന്റ് അബ്ദുസ്സലാം ബുഖാരി വെട്ടിച്ചിറയുടെ അധ്യക്ഷതയിൽ നടന്നു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സലാഹുദ്ദീൻ ബുഖാരി കൂരിയാട് ഉദ്ഘാടനം ചെയ്തു. മജ്ലിസുൽ ഉലമാഇ സഅദിയ്യീൻ കേന്ദ്ര സെക്രട്ടറി അബ്ദുല്ലാ സഅദി ചിയ്യുർ സമ്മേളന പദ്ധതി പ്രഭാഷണം
നടത്തി.

സഅദിയ്യാ വൈസ് പ്രിൻസിപ്പൽ
കെ കെ ഹുസൈൻ ബാഖവി  വയനാട് ക്ലാസ്സ് എടുത്തു. താജുൽ ഉലമ നൂറുൽ ഉലമ അനുസ്മരണ പ്രഭാഷണം പി കെ എം സഖാഫി ഇരിങ്ങല്ലുർ നിർവഹിച്ചു. മുഹിയുദ്ധീൻ സഅദി കുഴിപ്പുറം, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കരേക്കാട്, ഇസ്മാഈൽ സഅദി പാറപ്പള്ളി, യൂസുഫ് സഅദി പൂങ്ങോട്, സലൂബ് സഅദി വേങ്ങര, അൻവർ സലീം സഅദി പറവന്നൂർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}