വേങ്ങര: ഉപജില്ല ശാസ്ത്രമേളയിൽ എൽ പി വിഭാഗം സോഷ്യൽ സയൻസ് ഓവറോൾ ഒന്നാം സ്ഥാനം ജി എൽ പി എസ് ഊരകം കീഴ്മുറി കുറ്റാളൂർ സ്കൂളിന്.
സാമൂഹ്യശാസ്ത്രമേള എൽ പി വിഭാഗം ഏറ്റവും കൂടുതൽ പോയിൻ്റ് നേടി കൊണ്ട് ജി എൽ പി എസ് ഊരകം കീഴ്മുറി കുറ്റാളൂർ സ്കൂൾ ഒന്നാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കലിൽ നിന്നും സ്കൂൾ ശാസ്ത്രമേള കൺവീനർ മുസമ്മില അഞ്ചുമ, രതി, വിഘ്നേശ്വർ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.