കോളേജ് യൂണിയൻ സാരഥികൾക്ക് സ്വീകരണം നൽകി

വേങ്ങര: കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ എം എസ് എഫ് പാനലിൽ മത്സരിച്ചു വിജയിച്ചവർക്ക്‌ കിളിനക്കോട് കാശ്മീർ മേഖല മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. കണ്ണമംഗലം പഞ്ചായത്തിൽ പെട്ട മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, പി പി ടി എം കോളേജ് ചേറൂർ, ധർമഗിരി കോളേജ് എന്നിവിടങ്ങളിൽ നിന്നും യൂണിയനിലേക്ക് വിജയിച്ചവർക്കാണ് സ്വീകരണം ഒരുക്കിയത്. 

വേങ്ങര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി കെ അസ്ലു ചടങ്ങ് ഉത്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗാനൈസിങ് സെക്രട്ടറി ടി പി അഷ്‌റഫ്‌ അലി മുഖ്യ പ്രഭാഷണം നടത്തി. മേഖല മുസ്ലിം ലീഗ് പ്രസിഡന്റ്‌ യു കെ അബുഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ ആവയിൽ സുലൈമാൻ, സെക്രട്ടറി ചാക്കീരി കുഞ്ഞു, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ പൂകുത്ത് മുജീബ്, ജനറൽ സെക്രട്ടറി ഇ കെ മുഹമ്മദ്‌ കുട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ യു എം ഹംസ, മെമ്പർ റൂഫിയ ചോല, മണ്ഡലം എം എസ് എഫ് പ്രസിഡന്റ്‌ എൻ കെ നിഷാദ്, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ യു കെ ഇബ്രാഹിം ഹാജി, യു പി അബ്ദു, പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ്‌ മുബഷിർ കാവുങ്ങൽ, സെക്രട്ടറി യൂസഫലി പ്രസംഗിച്ചു. ആവയിൽ മൂസക്കുട്ടി ഹാജി, യു എൻ അസീസ് ഹാജി, യു പി അലവികുട്ടി ഹാജി കാവുങ്ങൽ മയമു, യു കെ മൂസ്സ ഹാജി, യു കെ മുഹമ്മദ്‌, എൻ അലവി സംബന്ധിച്ചു. വി ടി മുസ്തഫ, എൻ കെ കുഞ്ഞാണി, പൂകുത്ത് സൈദലവി, പാലേരി മൻസൂർ, യു എൻ മജീദ്, ജലീൽ, യു പി ഇസ്മായിൽ, യു കെ സാദിക്ക്, ഫൗസാൻ യു കെ, പാലേരി സൈദലവി, പി കെ സുനീർ, പഴയകത്ത് ശിഹാബ് നേതൃത്വം നൽകി.

മൂന്നു കോളേജ് കളിലും വാശിയേറിയ തെരെഞ്ഞെടുപ്പിൽ പല അവിശുദ്ധ കൂട്ടുകെട്ടുകൾക്കു മെതിരിൽ എം എസ് എഫ് ഒറ്റക്ക് മത്സരിച്ചാണ് ഉജ്വല വിജയം കൈവരിച്ചത്. ഈ വിജയത്തിന് നേതൃത്വം നൽകിയ കോളേജ് യൂണിറ്റ് എം എസ് എഫ് കമ്മിറ്റികളെയും ചടങ്ങിൽ അഭിനന്ദിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}