മഹ്ളറത്തുൽ ബദ്‌രിയ്യയും ഹുബ്ബുറസൂൽ പ്രഭാഷണവും പ്രൗഢമായി സമാപിച്ചു

ഇരിങ്ങല്ലൂർ: കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ഹുബ്ബുറസൂൽ പ്രഭാഷണവും പ്രൗഢമായി സമാപിച്ചു.

മൗലിദ് സദസ്സും, ഹുബ്ബുറസൂൽ പ്രഭാഷണവും തുടർന്ന് സിറാജ് ദിനപത്രം വാർഷിക വരിചേർക്കൽ യൂണിറ്റ് തല ഉദ്ഘാടനം കോട്ടപ്പറമ്പ് മഹല്ല് പ്രസിഡന്റ്‌ കുഞ്ഞഹമ്മദ് മാസ്റ്റർ നിർവഹിച്ചു.
               
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൽ ജൂനിയർ വിഭാഗത്തിൽ പ്രബന്ധരചന മലയാളം ഒന്നാം സ്ഥാനവും പ്രബന്ധരചന അറബി രണ്ടാം സ്ഥാനവും നേടി കേരള സാഹിത്യോത്സവിലേക്ക് തിരഞ്ഞെടുത്ത മുഹമ്മദ് മർഹം സിയെ സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു.
                 
സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് ഏ കെ അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ,പിലാക്കൽ മുസ്തഫ സഖാഫി,പി സി എച് അബൂബക്കർ സഖാഫി, ടി ടി ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}