തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ജെ ആർ സി കേഡറ്റ്സിനായി ലീഡർഷിപ്പ് ആൻഡ് ടീം വർക്ക് എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ്സും ക്യാപ് വിതരണവും സംഘടിപ്പിച്ചു.
പ്രസിദ്ധ മോട്ടിവേഷൻ ട്രെയിനർ നവാസ് കൂരിയാട് ക്ലാസുകൾക്ക് നേതൃത്വം നൽകി. ബിനി വി എസ്, ജെ ആർ സി കൗൺസിലർ സ്വാഗതം പറഞ്ഞു.
പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ഓസ്കാർ, എസ് എം സി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത്, വാർഡ് കൗൺസിലർ സി പി സുഹ്റാബി, ഹെഡ്മിസ്ട്രസ് മിനി ടീച്ചർ, നിഷിത ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വാർഡ് കൗൺസിലർ സി പി സുഹ്റാബി ക്യാപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.