തിരുരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി: ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി കെ എസ് ഇ ബി  തിരുരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു. തലപ്പാറ ഖൈറ  മാൾ  ഓഡിറ്റോറിയത്തിൽ 3.10.24 ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചു മണി വരെയായിരുന്നു സംഗമം.

മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി എൻ എം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ തിരൂർ സുനിത ജോസ് അധ്യക്ഷത വഹിച്ചു. വിഷയാവതരണവും സംശയനിവാരണവും എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ പി വേലായുധൻ നിർവഹിച്ചു.വേങ്ങര ലൈവ്.തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡണ്ട് വിജിത്ത്, ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻറ് മൂസ കടമ്പോട്, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ സഹറാബാനു എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റഹിയാനത്ത് 
സ്വാഗതം പറഞ്ഞു.

തിരുരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ്  എഞ്ചിനീയർ ഒ പി വേലായുധൻ  
നിലവിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പൊതു  വിഷയങ്ങളും, കെ എസ് ഇ ബി ക്കെതിരെയുള്ള  ആരോപണങ്ങളുടെ നിജ സ്ഥിതിയും നിയമപരമായ  സാധുതയും, വൈദ്യുതി നെറ്റ്‌വർക്ക് നവീകരണത്തിനായി നടത്തി കൊണ്ടിരിക്കുന്ന വിവിധ പ്രവൃത്തികൾ, OTS, ലോഡ് സ്വയം വെളിപ്പെടുത്തൽ പോലെയുള്ള  പരിപാടികൾ 
ബോർഡിന്റെ  വിവിധ  പരാതി  / സേവന അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ടു  നടപ്പാക്കിയ നൂതന  രീതികൾ,  ഉപഭോക്തൃ  സൗഹൃദവും  പൊതു ജനസഹകരണവും വേണ്ടതിൻറെ പ്രാധാന്യം എന്നിവയെ  കുറിച്ച് വിശദമായ ക്ലാസ്സ്‌ എടുത്തു.

സംശയനിവാരണ സെഷനിലെ ചോദ്യോത്തരവേളയിൽ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് സംശയങ്ങളും ആവശ്യങ്ങളും ഉന്നയിച്ചു.

 തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷന്ന കീഴിലുള്ള ആറ് തദ്ദേശസ്വരണ സ്ഥാപനങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പൗരപ്രമുഖരും 'ജനപ്രതിനിധികളും
ഉൾപ്പെടെ  തിരുരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലെ  12  ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ  ക്ഷണിക്കപ്പെട്ട  ഉപഭോക്താക്കളും  പൊതു ജനങ്ങളും,  റെസിഡന്ഷ്യൽ അസോസിയേഷൻ , വ്യാപാരി വ്യവസായി
പ്രതിനിധികൾ, വയർമാൻ
പ്രതിനിധികൾ  എന്നിവരും
പങ്കെടുത്തു .  സംശയങ്ങൾ  ഉന്നയിച്ചു.

കോട്ടക്കൽ  സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ  മുഹമ്മദ്‌  ഇക്ബാൽ കെ എസ് ഇ ബിയുടെ  വിവിധ online സേവനങ്ങളെ  കുറിച്ചു
സംസാരിച്ചു.

ശേഷം സബ് എൻജിനീയർ നിഷാദ് കെ  വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് എടുത്തു. പൊതുജനങ്ങളുടെ വിഷയങ്ങളുമായി ഉന്നയിക്കപ്പെട്ട പരാതികളിൽ ഡിവിഷൻ തലത്തിൽ  പരിഹരിക്കാവുന്ന  തെല്ലാം ഉടനെ പരിഹരിക്കുമെന്നും 
ഉന്നത ഇടപെടലുകൾ  വേണ്ടവ  മേലോഫിസുകളിലേക്ക്  റിപ്പോർട്ട്‌ ചെയ്യമെന്നും  എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വെന്നിയൂർ സബ്സ്റ്റേഷൻ നിർമ്മാണം ഡിസംബർ അവസാനത്തോട് കൂടി ഉദ്ഘാടനം ചെയ്യാനാവും എന്ന് പ്രസരണ വിഭാഗം അറിയിച്ചതായി ചോദ്യത്തിന്  ഉത്തരമായി അധികൃതർ അറിയിച്ചു.

ശ്രീമതി  സുപ്രിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ്  എഞ്ചിനീയർ  പരപ്പനങ്ങാടി  നന്ദി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}