ദേശീയ യൂത്ത് സോഷ്യൽ ചാരിറ്റി അവാർഡ് യൂസുഫലി വലിയോറക്ക് സമ്മാനിച്ചു

കൊച്ചി: അവാർഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെദേശീയ യൂത്ത് സോഷ്യൽ ചാരിറ്റി അവാർഡ് യൂസുഫലി വലിയോറക്ക് സമ്മാനിച്ചു. 10000 രൂപയുംപ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ കൊൽക്കത്ത നിലം യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. അനിൽകുമാർ അവാർഡ് ദാനംനിർവഹിച്ചു. ഡോ. പരാഗ്, ഡോ.ഷബീബ് ആലം ഷഹിദ് ഖാൻ ഡോ. അരുൺ,സുനിൽകുമാർ, സിതാര എന്നിവർ പ്രസംഗിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തികരണവും ക്ഷേമവും ലക്ഷ്യമാക്കി യൂസുഫലി നടത്തിയ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് അവാർഡ് നൽകിയത്. മലപ്പുറം വേങ്ങര വലിയോറ സ്വദേശിയായ യൂസുഫലി വലിയോറ 2010-ൽ കേരള സർക്കാർയുവജന ക്ഷേമ ബോർഡിൻ്റെ യൂത്ത് അവാർഡും 2019ൽ മുംബൈ സദ്ഗുരു ഫൗണ്ടേഷൻ്റെ ഇൻ്റർനാഷണൽ എൻജിഒ എക്സലൻസ് അവാർഡും ലഭിച്ചിട്ടുണ്ട്.വേങ്ങര ലൈവ്.വേങ്ങര ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മെമ്പർ, വേങ്ങര കൊർദോവ എജ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ, എൻജിഒ കോൺഫെഡറേഷൻ മലപ്പുറംജില്ലാ സെക്രട്ടറി, എൻജിഒ ക്ലബ്ബ് ദേശീയ എക്സിക്യൂട്ടീവ് അംഗം, മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കൗൺസിൽ മെമ്പർ,കേരള മാപ്പിള കലാ അക്കാദമി വേങ്ങരചാപ്റ്റർ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}