വേങ്ങര: ടൗൺ സൗന്ദര്യവൽക്കരണം നടത്തുന്നതിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും വേങ്ങര ഗ്രാമപഞ്ചായത്തും സംയുക്ത പരിശോധന നടത്തി. ഗാന്ധി ദാസ് പടിമുതൽ താഴെ അങ്ങാടി റോഡിന്റെ ഇരുവശവും ഐറൈസ് ചെയ്യുന്നതിനും കൈവരി സ്ഥാപിക്കുന്നതിനും ഓട്ടോ പാർക്കിങ്ങ് വേണ്ടസൗകര്യം ചെയ്യുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കി.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എ കെ സലീം, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി പി അബ്ദുൽ ഖാദർ, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.