വേങ്ങര പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ് വിദ്യാർത്ഥി മുഹമ്മദ്‌ ജാസിമിന്റെ അപകട മരണം; നാടിനെ കണ്ണീരിലാഴ്ത്തി

വേങ്ങര: അമ്പലക്കണ്ടി കുഴിമ്പാട്ടിൽ മുഹമ്മദ്‌ ജസീം(19) ഇന്നലെ രാത്രിയുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടു. മുത്താലത്തിനടുത്ത വട്ടോളിപ്പറമ്പിൽ വെച്ചാണ്‌ ദാരുണമായ അപകടം സംഭവിച്ചത്‌. സഹോദരനോടൊപ്പം കോഴിക്കോട്‌ ലുലു മാൾ സന്ദർശിച്ച്‌ തിരിച്ച്‌ വരുമ്പോഴായിരുന്നു അപകടം. വേങ്ങര പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌ ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയാണ്‌.

സഹോദരൻ മുഹമ്മദ്‌ ജിൻഷാദ് പരിക്കുകളോടെ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിൽ ചികിൽസയിലാണ്‌. പരിക്ക്‌ ഗുരുതരമല്ല. പരേതനായ കുഴിമ്പാട്ടിൽ അബ്ദുല്ലയുടെ മകനും മലപ്പുറം വേങ്ങര ടി.എഫ്‌.സി ഫ്രൂട്ട്സ്‌ ഉടമയും സജീവ മുസ്‌ലിം ലീഗ്‌ പ്രവർത്തകനുമായ കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതികളുടെ മകനാണ്‌. ജനാസ കോഴിക്കോട്‌ മെഡിക്കൽ കോളജിലാണുള്ളത്‌.

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}