വേങ്ങര: പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട്, കേരളത്തെ തകർക്കുന്നു എന്ന പ്രമേയം ഉയർത്തി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജന ജാഗ്രതാ കാംപയിനിന്റെ ഭാകമായി ഒക്ടോബർ 25 ന് വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ഷെരീഖാൻ മാസ്റ്റർ നയിക്കുന്ന ജന ജാഗ്രത റാലിയും പൊതുസമ്മേളനത്തിന്റയും പ്രചരണാർത്ഥം
വേങ്ങര പഞ്ചായത്ത് പ്രസിഡൻറ് ഇല്ലിക്കോടൻ അബ്ദുൽ നാസർ നയിച്ച വാഹന പ്രചരണവും പദയാത്രയും സംഘടിപ്പിച്ചു.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വാഹന പ്രചാരണത്തിന് ശേഷം വൈകുന്നേരം 5 മണിക്ക് കൂരിയാട് നിന്നും കച്ചേരിപ്പടിയിലേക്ക് പഞ്ചായത്ത് പ്രസിഡണ്ട് നയിച്ച പദയാത്ര വേങ്ങര മണ്ഡലം പ്രസിഡണ്ട് ഷെരിഖാൻ മാസ്റ്റർ പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
പദയാത്രയുടെ സമാപന സമ്മേളനം മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് കെ സി നസീർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അസീസ് ഹാജി, മൻസൂർ, യൂസഫലി, സലീം എന്നിവർ സംസാരിച്ചു.
എസ്ഡിപിഐ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ കെ റഫീഖ്, പഞ്ചായത്ത് സെക്രട്ടറി മൻസൂർ, ട്രഷറർ സലീം, ജോയിന്റ് സെക്രട്ടറി സി ടി മൊയ്തീൻ എന്നിവർ നേതൃത്വം നൽകി.