വേങ്ങര: കേരള പി.എസ്. സി നടത്തുന്ന വിവിധ മത്സര പരീക്ഷകളെ കുറിച്ചും, ആ പരീക്ഷകളെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചും ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിന് വേണ്ടി സോളിഡാരിറ്റി വേങ്ങര ഏരിയ കമ്മിറ്റി വേങ്ങര ഐഡിയൽ ക്യാമ്പസില്‍ വെച്ച് "മത്സര പരീക്ഷകളെ എങ്ങനെ നേരിടാം" എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു.
പ്രമുഖ മത്സര പരീക്ഷാ പരിശീലന വിദഗ്ദൻ നിസാം മൂന്നിയൂർ ക്ലാസ്സ് നയിച്ചു. സോളിഡാരിറ്റി വേങ്ങര ഏരിയ പ്രസിഡണ്ട് ഖുബൈബ് കൂരിയാട് അധ്യക്ഷത വഹിച്ച ശില്‍പശാല ഐഡിയല്‍ ഗ്ലോബൽ സ്കൂള്‍ പ്രിന്‍സിപ്പല്‍ നിഷാദ് പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അമീന്‍ വേങ്ങര, ഏരിയ സെക്രട്ടറി സാജിദ് പാക്കടപ്പുറായ എന്നിവര്‍ സംസാരിച്ചു.