പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്തിൽ പത്തോളം ജീവനക്കാരുടെ ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് പറപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി വീണാലുക്കൽ സായാഹ്ന ധർണ്ണ നടത്തി . മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇ കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എ. എ റഷീദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. അംജദ ജാസ്മിൻ, വൈസ് പ്രസിഡൻ്റ് ഇ കെ സൈദുബിൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സഫിയ കുന്നുമ്മൽ പി.ടി റസിയ, താഹിറ എടയാടൻ, ഉമൈബ ഊർഷമണ്ണിൽ, യു ഡി എഫ് നേതാക്കളായ വി.എസ് ബഷീർ മാസ്റ്റർ സി.കുഞ്ഞമ്മദ് മാസ്റ്റർ സി . അയമുതു മാസ്റ്റർ, എം. കെ ഷാഹുൽഹമീദ് അലി കുഴിപ്പുറം , കെ.പി റഷീദ്, പി. കെ ജലീൽ, നജീബ് കൊളക്കാട്ടിൽ,ടിമുഹമ്മദ് മാസ്റ്റർ,ടി മൂസ്സക്കുട്ടി, ബഷീർ പറപ്പൂർ, മെമ്പർമാരായ വിസലീമ ടീച്ചർ, ഐക്കാടൻ വേലായുധൻ, ലക്ഷ്മണൻ ചക്കുവായി എ.പി ഷാഹിദ, ടി.ഇ സുലൈമാൻ, ഇ.കെ സുമയ്യ, ഫസ്ന ആബിദ്, ടി. അബിദ, ടി. അബ്ദുറസാഖ് എന്നിവർ പ്രസംഗിച്ചു.
ജീവനക്കാരുടെ കുറവ് യു.ഡി.എഫ് ധർണ്ണ നടത്തി
admin