കോട്ടക്കൽ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തനക്ഷമമാക്കുക: സിപിഐഎം

മുനിസിപ്പൽ ഭരണസമിതിയുടെ അനാസ്ഥമൂലം ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടിട്ടും തുറന്നു കൊടുക്കാത്ത കോട്ടക്കൽ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കണമെന്ന് സിപിഐഎം കോട്ടക്കൽ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  മുണ്ടാട്ട് ചിന്നൻ നഗറിൽ (വ്യാപാര ഭവൻ കോട്ടക്കൽ ) നടന്ന സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി പി ഷമീം റിപ്പോർട്ട് അവതരിപ്പിച്ചു. കെ പ്രവീൺ , ഫസീല , ടി കബീർ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി സുമതി, ജില്ലാ കമ്മിറ്റി അംഗം കെ പി അനിൽ, ഏരിയ സെക്രട്ടറി കെ മജ്നു, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ എൻ ജിതേന്ദ്രൻ, സുന്ദര രാജൻ, ഷാജഹാൻ എന്നിവർ പങ്കെടുത്തു, 
ഇനിമുതൽ കോട്ടക്കൽ ലോക്കൽ കമ്മിറ്റിയെ പുതിയ രണ്ട് ലോക്കൽ കമ്മിറ്റികളായി വിഭജിച്ചു .
കോട്ടക്കൽ നോർത്ത് ലോക്കൽ സെക്രട്ടറിയായി ടി പി ഷമീമിനേയും കോട്ടക്കൽ സൗത്ത് ലോക്കൽ സെക്രട്ടറിയായി ഇ ആർ രാജേഷ്നേയും തെരഞ്ഞെടുത്തു .ഇരു ലോക്കൽ കമ്മിറ്റികളിലും 12 അംഗ കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}