താനൂർ തൂവൽ തീരം മെഗാ ക്ലീനിങ്ങ് ഡ്രൈവിൽ കൈകോർത്ത്പീസ് പബ്ലിക് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ

വേങ്ങര: "സ്വാതന്ത്ര്യത്തെക്കാൾ പ്രധാനമാണ് ശുചിത്വമെന്ന" സന്ദേശം പകർന്ന് തന്ന മഹാത്മാവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച്  നെഹ്‌റു യുവകേന്ദ്ര മലപ്പുറവും താനൂർ നഗരസഭയും നാഷണൽ സർവ്വീസ് സ്കീമും സംയുക്തമായി സംഘടിപ്പിച്ച 'സ്വച്ഛതാ ഹി സേവ', 'മാലിന്യ മുക്തം നവകേരളം' എന്നീ ക്യാമ്പയിൻ്റെ ഭാഗമായി മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് പീസ് പബ്ലിക് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ്.

ഒക്ടോബർ 2 ഗാന്ധി ജയന്തിദിനത്തിൽ താനൂർ തൂവൽത്തീരം ബീച്ചിൽ  നടന്ന മെഗാ ശുചീകരണ യജ്ഞം താനൂർ നഗരസഭാ ചെയർമാൻ റഷീദ് മോര്യ രാവിലെ 8 മണിക്ക് ഉദ്ഘാടനം ചെയ്തു.  ഗാന്ധി ജയന്തിദിന സന്ദേശം കൈമാറുകയും തുടർന്ന് മാലിന്യമുക്ത നവകേരളത്തിനായി നാടിനൊപ്പം പ്രവർത്തിക്കുമെന്ന പ്രതിജ്ഞ വിദ്യാർത്ഥികളെടുത്തു. 

രാവിലെ 7.45 ന് തുടങ്ങിയ ശുചീകരണ പരിപാടി വിവിധ വോളണ്ടീയർ ടീമുകളുടെ പ്രവർത്തനഫലമായി പത്തു മണിയോടെ തൂവൽ തീരം മാലിന്യമുക്തമാക്കി മാറ്റി. മാലിന്യങ്ങളും പാഴ്‌വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ഇത്തരം പ്രവണതകളെ ഉന്മൂലനം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ഏറെയെന്ന തിരിച്ചറിവ് ഈ ശുചീകരണ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾക്ക് നേടാൻ കഴിഞ്ഞു. വിദ്യാലയത്തിലെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ മുഹമ്മദ് ബാനിഷ് , ജെസിം പി.ടി. , നിമ്മി എൻ.സി, റമീസാ ഷഹനാസ് എന്നിവർ ഈ സംയുക്ത പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം സജീവസാന്നിധ്യമായി  നിലകൊണ്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}