52 ജോടി യുവതീയുവാക്കൾക്ക് ഒരേ വേദിയിൽ മാംഗല്യം

കൊണ്ടോട്ടി: ഒരേ മാതൃകയിലുള്ള വസ്ത്രങ്ങളും ഒരേ അളവിലുള്ള ആഭരണങ്ങളുമണിഞ്ഞ്, ഒറ്റവേദിയിൽ 52 ജോടി യുവതീയുവാക്കൾക്ക് വിവാഹം. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് പുത്തൻ വീട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നഖ്ശബന്ദിയ്യ ത്വരീഖത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കിഴിശ്ശേരിയിൽ നടന്ന സമൂഹവിവാഹത്തിലാണ് ഇവർ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചത്.

പ്രസ്ഥാനത്തിന്റെ വിവാഹബ്യൂറോ വഴി പങ്കാളികളെ കണ്ടെത്തി വീട്ടുകാർ പറഞ്ഞുറപ്പിച്ചവയാണ് സമൂഹവിവാഹത്തിലൂടെ നടന്നത്. പ്രസ്ഥാനത്തിന്റെ രക്ഷാധികാരി പി.വി. ഷാഹുൽഹമീദിന്റെ സാന്നിധ്യത്തിൽ ജനറൽസെക്രട്ടറി ബി.സി. അബ്ദുറഹ്‌മാൻ നിക്കാഹിന് കാർമികത്വംവഹിച്ചു. കിഴിശ്ശേരി ശാഖാ പ്രസിഡന്റ് കെ.സി. ഹസ്സൻ അധ്യക്ഷതവഹിച്ചു.

To advertise here, Contact Us
അനുമോദനച്ചടങ്ങ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്തു. വിവാഹത്തിന്റെ പേരിൽ അനാചാരങ്ങളും ആർഭാടങ്ങളും നടക്കുന്ന ഇക്കാലത്ത് ഇത്തരം സമൂഹവിവാഹങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. എം.എൽ.എ.മാരായ പി.കെ. ബഷീർ, ടി.വി. ഇബ്രാഹിം, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം, പി.ടി.എ. റഹിം, അഡ്വ. ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, എ.പി. അനിൽകുമാർ, കൊണ്ടോട്ടി നഗരസഭാധ്യക്ഷ നിത ഷഹീർ, ഡി.സി.സി. പ്രസിഡന്റ് വി.എസ്.ജോയ്, അജ്മേർ ദർഗ പാരമ്പര്യ ഭരണാധികാരി സയ്യിദ് വസിം ബാരി, നർത്തകി ദിൽഷ പ്രസന്നൻ, സെക്രട്ടറി സി. കബീർ, കൺവീനർ സി. ആമദ് തുടങ്ങിയവർ പ്രസംഗിച്ചു.
സമൂഹവിവാഹത്തിന്റെ തുടക്കം

സംഘടനയിലെ അംഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതി ലക്ഷ്യമിട്ട് 36-ാം ഗുരു പുത്തൻവീട്ടിൽ ഹസ്സൻ തങ്ങൾ 1988-ൽ വയനാട് ജില്ലയിലെ പുത്തൻകുന്നിലാണ് സമൂഹവിവാഹത്തിനു തുടക്കംകുറിച്ചത്. 'ഇതൊരു തുടക്കവും ഭാവിയിലേക്കുള്ള മാതൃകയുമാണ്' എന്ന ഗുരുവിന്റെ വാക്കിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പി.വി. ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ സംഘടനയുടെ ആസ്ഥാനമായ കൊടുവള്ളി കിഴക്കോത്ത് പുത്തൻവീട്ടിൽവെച്ചും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽവെച്ചും ഇതുവരെ 21 സമൂഹവിവാഹങ്ങൾ നടത്തി. 576 ജോടി യുവതീയുവാക്കളാണ് വിവിധ വർഷങ്ങളിലായി വിവാഹിതരായത്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}