കേരള സർവീസ് പെൻഷനേഴ്സ് ലീഗ് സമരപ്രഖ്യാപന കൺവെൻഷൻ

വേങ്ങര: കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വേങ്ങര മണ്ഡലം സമരപ്രഖ്യാപന കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ കെ സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.

പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക,   ക്ഷേമാശ്വാസ കുടിശ്ശിക എന്നിവ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്   നവംബർ 28ന് മലപ്പുറത്ത് നടക്കുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ടി ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

എൻ മുഹമ്മദ് കുട്ടി ഹാജി, പി ടി മൊയ്തീൻകുട്ടി, എം കെ മുഹമ്മദ്, കെ ടി അബൂബക്കർ,   പി എ അഹമ്മദ് അബ്ദുറസാഖ് യുകെ എന്നിവർ സംസാരിച്ചു  ഹമീദലി യു സ്വാഗതവും അൻവറുദ്ദീൻ പി കെ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}