സംസ്ഥാന മെഡൽ ജേതാക്കൾക്ക് ഐ.യു.എച്ച് എസ്.എസിന്റെ ആദരം

പറപ്പൂർ: ജില്ലാ സംസ്ഥാന കായിക മേളയിലും ശാസ്ത്ര കൊടി മേഖലകളിലും ഗോൾഡ് സിൽവർ മെഡലുകൾ നേടിയ പ്രതിഭകളെ ഐ യു ഹയർ സെക്കണ്ടറി സ്കൂൾ ആദരിച്ചു. വേങ്ങര ഉപജില്ലയിൽ പറപ്പൂർ ഹയ ർ സെക്കണ്ടറി സ്കൂൾ മാത്രമാണ് 3 സ്വർണ്ണം നേടി മെഡൽ പട്ടികയിൽ ഇടം നേടിയത്. മെഡൽ ജേതാക്കളെ വീണാലുക്കൽ നിന്ന് ഘോഷയാത്രയായി ആനയിച്ചു. 

അനുമോദന ചടങ്ങ് ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ഫിറോസ് എം ഷഫീഖ് ഉദ്ഘാടനം ചെയ്തു. മാനേജർ ടി.മൊയ്തീൻ കുട്ടി അധ്യക്ഷതവഹിച്ചു. എസ്. എസ്.കെ ജില്ലാ പ്രതിനിധി പി. മനോണ് കുമാർ മുഖ്യാതിഥിയായിരുന്നു.

ടി.ഐ സംഘം സെക്രട്ടറി ടി. മരക്കാരുട്ടി ഹാജി പ്രിൻസിപ്പാൾ സി. അബ്ദുൽ അസിസ്, പ്രധാനാധ്യാപകൻ എ മമ്മു, ബി.പി.സി കെ.എം നൗഷാദ്,ടി.ഐ സംഘം ഭാരവാഹികളായ വി.മുബാറക്ക്, ടി.പി മൊയ്തീൻകുട്ടി, ടി മുഹമ്മദ് കുട്ടി പി.ടി പ്രസിഡൻ്റ് സുൾഫീഖറലി, എസ്.എം.സി ചെയർമാൻ ഹംസ തോപ്പിൽ എം.ടി എ പ്രസിഡൻ്റ് പി. സമീറ, വാർഡ് മെമ്പർ സി. കബീർ മാസ്റ്റർ, പി.എം അഷ്റഫ്, ഇ.കെ സുബൈർ,ഇസ്ഹാഖ് കാലടി, കെ. പി. സുബൈർ, എം. കെ ഷാഹുൽ ഹമീദ്, എന്നിവർ പ്രസംഗിച്ചു മെഡൽ ജേതാക്കളായ മുഹമ്മദ് നിവാസ്,മുഹമ്മദ് ഹസാൻ,അഫിഷേക്,മുഹമ്മദ് റിസാൻ ,കാസിനാദ്  ഫാത്തിമ നിഷ് വ, ഫാത്തിമ ബാസില ,
 അഭിനവ്, റാഷിഖ് ഹുസൈൻ , ഷഹാന ഷെറിൻ, യദുകൃഷ്ണ പരിശീലകരായ ശിഹാബ് ബാബു,ജി സത്യരാജ്, പി.കെ മുഹമ്മദ് മുർത്തള, സുൾഫിക്കറലി കെ.വി. സാബിക് ബാപ്പുട്ടി കോട്ടക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}