ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി

വേങ്ങര: ചേറൂർ പി പി ടി എം വൈ ഹയർസെക്കൻഡറി സ്കൂൾ ഭൂമിത്രസേനാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. വി ആകാശ്, പി വി ഫാത്തിമ മിൻഹാജ, റഷാ ഫെബിൻ എം, കെ ഫാത്തിമ ഹുസ്ന തുടങ്ങിയ ക്ലബ്ബ്‌ അംഗങ്ങളുടെ നേതൃത്വത്തിലാണ് കാബേജ്, കോളിഫ്ലവർ, മുളക്, ക്യാപ്സിക്കം, തുടങ്ങിയ പച്ചക്കറികൾ കൃഷിയിറക്കിയത്. 

കണ്ണമംഗലം കൃഷിഭവന്റെ സഹകരണത്തോടെ  സ്കൂളിലെ ടെറസിലാണ് കൃഷി ആരംഭിച്ചത്. സ്കൂൾ പ്രിൻസിപ്പൽ പി ടി ഹനീഫ, പി ടി എ പ്രസിഡന്റ്‌ ശുക്കൂർ കണ്ണമംഗലം, എസ് എം സി ചെയർമാൻ പൂക്കുത്ത് മുജീബ് തുടങ്ങിയവർ തൈ നടൽ നടത്തി ഉദ്ഘാടനം ചെയ്തു.
ഭൂമിത്രസേന കോഡിനേറ്റർ കെ ടി ഹമീദ്, പി കെ ഗഫൂർ, വി സ് ബഷീർ, നവാസ് എ എം തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}