ചെണ്ടപ്പുറായ: സംസ്ഥാന സ്കൂൾ കായികമേളയിൽ പെൺകുട്ടികളുടെ ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലമടൽ കരസ്ഥമാക്കിയ എ.ആർ നഗർ പഞ്ചായത്തിന്റെ അഭിമാനമായി മാറിയ അനിരുദ്ര എന്ന വിദ്യാർത്ഥിക്ക് അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ കൈമാറി.
പ്രസ്തുത ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ, മൂസ ഹാജി, മൊയ്ദീൻകുട്ടി, രാജൻ വാക്കയിൽ എന്നിവരും ബൂത്ത് ഭാരവാഹികളായ വിനീഷ്, സുബ്രഹ്മണ്യൻ, ഗോപൻ, മുരളി, ഷെഫീഖ് എന്നിവരും സംബന്ധിച്ചു.