കോട്ടക്കൽ: 35-ാമത് മലപ്പുറം റവന്യു ജില്ലാ സ്കൂൾ കലോത്സവ സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം നടത്തി. ജി. ആർ.എച്ച്.എസ്.എസിൽ നടന്ന പ്രകാശനം ഫ്രൊഫ: കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. പോഗ്രാം കമ്മിറ്റി ചെയർമാൻ ബഷീർ രണ്ടത്താണി അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേശ് കുമാർ, കോട്ടക്കൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പാറോളി റംല, മുസിപ്പൽ കൗൺസിലർ പിടി അബ്ദു,എൻ പി മുഹമ്മദാലി,പി കെ എം ഷഹീദ് ,കോട്ട വീരാൻകുട്ടി, കെ എം ഹനീഫ, റഹീം കുണ്ടൂർ, സഫ്തറലി വാളൻ, ഇപിഎ ലത്തീഫ്, വഹാബ്, ടിവി ജലീൽ, കെ.പി ഫൈസൽ, പി മുഹമ്മദ് ഷമീം, വി ഷാജഹാൻ, സാദിഖ് കട്ടുപാറ എന്നിവർ സംബന്ധിച്ചു.
കലോത്സവ സ്പെഷ്യൽ സപ്ലിമെന്റ് "മേളാരവം" പ്രകാശനം ചെയ്തു
admin