കല,ശാസ്ത്ര പ്രതിഭകളെ അനുമോദിച്ചു

കോട്ടക്കൽ:  മലപ്പുറം ഉപജില്ല  കല, ശാസ്ത്ര മേളകളിൽ ഓവറോൾ ചാമ്പ്യൻമാരായ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ  പ്രതിഭകളെ അനുമോദിച്ചു.നഗരസഭ ചെയർ പേഴ്സൺ ഡോ :കെ ഹനീഷ ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലർ എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. പൂക്കോട്ടൂർ വെച്ച് നടന്ന കലാ മേളയിൽ  ഹൈസ്കൂൾ ജനറൽ  വിഭാഗം,ഹൈസ്കൂൾ,യു.പി അറബിക് കലോത്സവം, ഹൈസ്കുൾ,യു.പി സംസ്കൃതോത്സവം  എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും യു.പി ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. തുടർച്ചയായി 19-ാം തവണയാണ് ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാകുന്നത്. വിദ്യാലയത്തിൽ നിന്നും കോൽക്കളി, ഒപ്പന , തിരുവാതിര,ദഫ് മുട്ട്,പൂരക്കളി.തുടങ്ങി വിവിധ ഇനങ്ങളിലായി 220 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.
ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല പാറോളി , സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി, പി.ടി.എ വൈസ് പ്രസിഡന്റ് കെ സുധീഷ് കുമാർ, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ. കെ സൈബുന്നീസ, കെ മറിയ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}