വേങ്ങര: രാജ്യത്തെ ഏറ്റവും വലിയ കിഡ്സ് പാർക്കുകളിൽ ഒന്നായ കുറ്റ്യാടി മണിമലയിൽ അന്താരാഷ്ട്ര നിലവാരത്തിൽ പുതുതായിപ്രവർത്തനമാരംഭിച്ച ആക്ടീവ് പ്ലാനെറ്റ് കിഡ്സ് പാർക്കിൽ വേങ്ങര മനാറുൽഹുദാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന അൽഫിത്തർ ഇസ്ലാമിക് പ്രീ സ്കൂളിലെ കൊച്ചു കുട്ടികൾ ഒന്നടങ്കം ചിത്രശലഭങ്ങൾ പോലെ തുള്ളിച്ചാടി ആർത്തുല്ലസിച്ചു.
40 ലധികം റെയ്ഡുകളും സ്ലൈഡുകളും അടങ്ങിയ കിഡ്സ് പാർക്കിൽ വേങ്ങര അൽഫിത്തർ ഇസ്ലാമിക് പ്രീ സ്കൂളിലെ മൂന്നു വയസ്സു മുതൽ ആറുവയസ്സു വരെയുള്ള കിഡ്സുകൾ കോഴിക്കോട് കുറ്റിയാടി ആക്ടീവ് പ്ലാനെറ്റ് കിഡ്സ് പാർക്കിൽ രക്ഷിതാക്കൾ ഇല്ലാതെ അധ്യാപികന്മാരുടെ കൂടെ ഒരു പകൽ മുഴുവൻ കിഡ്സ് പാർക്കിൽ വിവിധ റെയിഡുകളി ലായി തുള്ളിച്ചാടി ആർത്തുല്ലസിച്ചു.
അൽഫിത്തർ പ്രീ സ്കൂളിൽ മൂന്ന് ഡിവിഷനുകളിലായി പഠിക്കുന്ന അൻപതിലധികം കൊച്ചു കുട്ടികൾ ഉല്ലാസയാത്ര ആഘോഷമാക്കിമാറ്റി.