കരുതും കരങ്ങൾ പദ്ധതിക്ക് തുടക്കമിട്ടു

വേങ്ങര: എം യു എച്ച് എസ് എസ് ഊരകം സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ കരുതും കരങ്ങൾ പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട്  വിദ്യാർത്ഥികൾ വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാഹോം സന്ദർശിച്ചു. 

അണു കുടുംബ വ്യവസ്ഥ നമ്മുടെ രാജ്യത്തെ യുവജനങ്ങളും വയോജനങ്ങളും തമ്മിൽ വലിയ വിടവ് ഉണ്ടാക്കി. കുടുംബങ്ങളിൽ പേരക്കുട്ടികളും മുത്തശ്ശി മുത്തശ്ശന്മാരും തമ്മിലുള്ള ബന്ധം ശിഥിലമായി കൊണ്ടിരിക്കുകയാണ്. തലമുറകൾ തമ്മിലുള്ള സാമൂഹിക സാംസ്കാരിക വ്യത്യാസങ്ങളും,യുവ തലമുറയുടെ ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളും അവരെ മുതിർന്ന തലമുറയിൽ നിന്ന് അകറ്റുന്നു. ഇത്തരം അകൽച്ച മാറ്റുന്നതിനും ഇരു തലമുറകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും മുതിർന്ന പൗരന്മാർക്ക് ലഭിക്കേണ്ട സ്നേഹവും പരിഗണനയും ലഭിക്കുന്നതിനും  അവരിൽ നിന്ന് തിരിച്ച് അറിവും അനുഭവസമ്പത്തും  പുതുതലമുറക്ക് കൈമാറുകയും ആണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും തമ്മിലുള്ള ആശയവിനിമയത്തിൽ സാക്ഷിയാകുന്നതിനുവേണ്ടി വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ  പ്രസിഡന്റ്‌ ഹസീന ഫസൽ, വൈസ് പ്രസിഡന്റ്‌ ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, സി പി കാദർ, ഉമ്മർ കോയ , ആസ്യ മുഹമ്മദ്  തുടങ്ങിയ ജനപ്രതിനിധികളും സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ എ കെ ഇബ്രാഹിം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ലിയാഹുദ്ദീൻ, ഇർഷാദ് പി, രേണു എൻ ആർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}