പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി ലൈബ്രറി വാർഷിക ജനറൽ ബോഡി യോഗം 2025 വർഷത്തേക്കുള്ള ലൈബ്രറി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചടങ്ങിൽ ഷെമീം എം അധ്യക്ഷനായി. ഭാരവാഹികൾ : സക്കീർ എകെ (പ്രസിഡന്റ്) , യൂസഫ് പി, അൻവർ അലി എകെ ( വൈസ് പ്രസിഡന്റ്) , ആബിദ് സി (സെക്രട്ടറി), ഷെമീം എം, ഖലീൽ എകെ ( ജോയിന്റ് സെക്രട്ടറി), അലവിക്കുട്ടി എകെ, ടി റഷീദ്, കെപി ബാബുരാജ്, എകെ റിസാൻ, കെസി ഇഖ്ബാൽ, ഷാബി നൗഷാദ്, സഫിയ കെസി, ജുമൈലത്ത് എകെ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പു പ്രക്രിയകൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ ചുമതലപ്പെടുത്തിയ റിട്ടേണിംഗ് ഓഫീസർ ഇകെ സുബൈർ മാസ്റ്റർ നേതൃത്വം നൽകി. എകെ സക്കീർ സ്വാഗതവും അലവിക്കുട്ടി എകെ നന്ദിയും പറഞ്ഞു.