കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്തിൽ നടന്ന ജാമിഅതുൽ ഹിന്ദ് കോട്ടക്കൽ ദാഇറ മഹർജാൻ പ്രൗഢമായി സമാപിച്ചു. മേഖലയിലെ പതിനൊന്ന് സ്ഥാപനങ്ങളിൽ നിന്നുള്ള മുന്നൂറോളം വിദ്യാർത്ഥികൾ നാല് കാറ്റഗറികളിലായി മാറ്റുരച്ചു. ഇഅ്ദാദിയ്യ, ആലിയ വിഭാഗങ്ങളിൽ കൊളത്തൂർ ഇർശാദിയ്യയും ഇബ്തിദാഇയ്യ, മുതവസ്സിത വിഭാഗങ്ങളിൽ കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്തും ജേതാക്കളായി. ഇഅ്ദാദിയ്യ വിഭാഗത്തിൽ റസൽ, ശാബിൽ (ഇരുവരും ഇർശാദിയ്യ കൊളത്തൂർ), ഇബ്തിദാഇയ്യ വിഭാഗത്തിൽ മുഹമ്മദ് ശമ്മാസ് (അബ്ദുൽ ബാരി അക്കാദമി പുതുപ്പറമ്പ്), മുതവസ്സിത വിഭാഗത്തിൽ ഫായിസ് (ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം), ആലിയ വിഭാഗത്തിൽ മുബശിർ അലി (അബ്ദുൽ ബാരി അക്കാദമി പുതുപ്പറമ്പ്) എന്നിവർ കലാപ്രതിഭകളായി തെരെഞ്ഞെടുക്കപ്പെട്ടു. ഉത്ഘാടന സെഷനിൽ ദാഇറ ചെയർമാൻ ഇസ്മാഈൽ ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമ പൊന്നാനി മേഖല പ്രസിഡൻ്റ് അബ്ദുറസാഖ് ഫൈസി ഉത്ഘാടനം നിർവ്വഹിച്ചു. സയ്യിദ് സീതിക്കോയ തങ്ങൾ നീരുട്ടിക്കൽ, സ്വാലിഹ് അഹ്സനി കക്കിടിപ്പുറം. ഡോ:ഫൈസൽ അഹ്സനി രണ്ടത്താണി, അബ്ദു ശുകൂർ അസ്ഹരി പറപ്പൂർ, പങ്കെടുത്തു
സമാപന സെഷനിൽ അബ്ദുസ്സലാം സഅദി കക്കിടിപ്പുറം അധ്യക്ഷത വഹിച്ചു.
സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു.ദാഇറ ജനറൽ സെക്രട്ടറി ശംസുദ്ദീൻ സഖാഫി നീരോൽപാലം, സ്വാലിഹ് ബാഖവി കക്കിടിപ്പുറം, ജലീൽ സഅദി രണ്ടത്താണി തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ അഹ്‌സനി കൊളത്തൂർ സ്വാഗതവും അനസ് നുസ് രി നന്ദിയും പറഞ്ഞു.