കണ്ണമംഗലം: സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണത്തോടനുബന്ധീച്ച് വേങ്ങര ബ്ലോക്കിന് കീഴിൽ കണ്ണമംഗലം ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ചേറൂർ പടപ്പറമ്പ് എസ് സി നഗറിൽ വെച്ചു ആയുഷ് മെഡിക്കൽ ക്യാമ്പ് നടത്തി. വേങ്ങര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹംസ യു എം അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അബൂബക്കർ സിദ്ദീഖ് സ്വാഗതവും നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ, വാർഡ് മെമ്പർ ശങ്കരൻ ചാലിൽ, എസ് സി പ്രമോട്ടർ ശ്രീനിഷ, സിൽവർ സ്റ്റാർ ക്ലബ്ബ് പ്രസിഡന്റ് രാഹുൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. നെഹ് ല പി എം പദ്ധതിയെ കുറിച്ചു വിശദീകരിച്ചു. പറപ്പൂർ മെഡിക്കൽ ഓഫീസർ ഡോ. ഉസ്മാൻ പാഞ്ചിലി നന്ദിയും അർപ്പിച്ചു. ക്യാമ്പിൽ 62 പേർ പങ്കെടുത്തു.