വേങ്ങര: രണ്ടത്താണി ജാമിഅ നുസ്റത് ഇരുപത്തിയഞ്ചാം വാർഷികം 'സിൽവറി നുസ്റതി'ന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സുന്നീ ആദർശ മുഖാമുഖം ഇന്നലെ വേങ്ങര സബാഹ് സ്ക്വയറിൽ പ്രൗഡമായി നടന്നു. കേരള മുസ്ലിം ജമാഅത് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു.
സുന്നീ മാനേജ്മെന്റ് അസോസിയേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാൻസ് സെക്രട്ടറി മമ്പീതി അബ്ദുൽ ഖാദിർ അഹ്സനി അധ്യക്ഷത വഹിച്ചു.
ജാമിഅ നുസ്റത് പ്രിൻസിപ്പാൾ അലി ബാഖവി ആറ്റുപുറം ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന മുഖാമുഖത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂർ, ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി, സിബ്ഗതുല്ല സഖാഫി മണ്ണാർക്കാട്, അസീസ് സഖാഫി വാളക്കുളം, അഹ്മദ് കാമിൽ സഖാഫി മമ്പീതി, അബ്ദുൽ വാഹിദ് നുസ്രി, ഫാസിൽ കോട്ടക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ടി ടി അഹ്‌മദ് കുട്ടി സഖാഫി പ്രാർത്ഥനയും യൂസുഫ് സഖാഫി കുറ്റാളൂർ സ്വാഗതപ്രസംഗവും നിർവഹിച്ചു.