ഗവ : ഹോമിയോപതിക് ഹെൽത്ത് സെന്റർ, അരളപറമ്പ് - ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുന്നുംപുറം: സാമൂഹിക ഐക്യ ദാർഢ്യ പക്ഷാചരണം - 2024 ന്റെ ഭാഗമായി, സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടിക ജാതി - പട്ടിക വർഗ പിന്നോക്ക വികസന വകുപ്പുകളുടെയും സംയുക്ത സഹകരണത്തോടെ 2024 ഡിസംബർ 02, തിങ്കളാഴ്ച കുന്നുംപുറം വനിത വ്യവസായ പരിശീലന കേന്ദ്രം  വേദിയാക്കി ഗവ. ഹോമിയോപ്പതിക് ഹെൽത്ത് സെന്റർ (SCPHHC) അരളപ്പറമ്പ് ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

ഈ ക്യാമ്പിന്റെ മുഖ്യലക്ഷ്യം പ്രാദേശിക ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നതായിരുന്നു.

എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ് കൊണ്ടാണത്ത് ഉദ്‌ഘാടനം നിർവഹിച്ചു. 
കുന്നുംപുറം വാർഡ്‌ മെമ്പർ ഫിർദൗസ് പി. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ SCP അരളപ്പറമ്പ് മെഡിക്കൽ ഓഫീസർ ഡോ. ഐശ്വര്യ. വി സ്വാഗതം പറഞ്ഞു. SC പ്രൊമോട്ടർ ജിനു, വിലാസിനി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സമാപനത്തിൽ വാർഡ് മെമ്പർ പ്രദീപ് കുമാർ നന്ദി പ്രഭാഷണം നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}