വേങ്ങര: വഖഫ് ഭേദഗതി ബില്ലിനും, ഭരണകൂട ഫാസിസ്റ്റ് ഭീകരതക്കുമെതിരെ നാഷണൽ ലീഗ് എ. ആർ നഗർ പഞ്ചായത്ത് കമ്മിറ്റി ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. മമ്പുറത്ത് സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ് ജില്ലാ ജനറൽ സെക്രട്ടറി പി. കെ. എസ് മുജീബ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി. ഉസ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ. എം. സി സി, ജി. സി. സി ട്രഷറർ മൊയ്‌ദീൻ കുട്ടി പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് എം. ഹംസക്കുട്ടി, ജില്ലാ സെക്രട്ടറി കെ കെ. മൊയ്‌ദീൻ കുട്ടി, സംസ്ഥാന കൗൺസിൽ മെമ്പർ അഷ്‌റഫ് മമ്പുറം എന്നിവർ സംസാരിച്ചു. പി. മുഹമ്മദ് കുട്ടി സ്വാഗതവും സലാം മമ്പുറം നന്ദിയും പറഞ്ഞു.