മലപ്പുറം: സമസ്ത 100-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എസ്.എം.എഫ്. ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിൽ നവോത്ഥാന സമ്മേളനങ്ങൾ നടത്തും.
ജനുവരി 31-ന് മലപ്പുറത്തും ഫെബ്രുവരി 14-ന് തിരൂരിലുമാണ് സമ്മേളനം. എസ്.എം.എഫ്. ജില്ലാകമ്മിറ്റി യോഗ തീരുമാനപ്രകാരം പ്രസിഡന്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് സമ്മേളനങ്ങൾ പ്രഖ്യാപിച്ചത്.
നടത്തിപ്പിനായി വെസ്റ്റ് ജില്ലാ സ്റ്റിയറിങ് കമ്മിറ്റിയും ഈസ്റ്റ് ജില്ലാ സ്റ്റിയറിങ് കമ്മിറ്റിയും രൂപവത്കരിച്ചു.
പ്രഖ്യാപന സംഗമത്തിൽ കെ.എ. റഹ്‌മാൻ ഫൈസി അധ്യക്ഷനായി.
പുത്തനഴി മൊയ്തീൻ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ, യു. മുഹമ്മദ് ഷാഫി ഹാജി, സി.എച്ച്. മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.എം. കുട്ടി എടക്കുളം എന്നിവർ പ്രസംഗിച്ചു.