കരുതലും കൈത്താങ്ങും; തിരൂരങ്ങാടി താലൂക്ക്തല അദാലത്തിൽ 179 പരാതികൾ തീർപ്പാക്കി

തിരൂരങ്ങാടി:
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന 'കരുതലും കൈത്താങ്ങും' അദാലത്തുളുടെ ഭാഗമായി നടന്ന തിരൂരങ്ങാടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ 179 പരാതികൾക്ക് പരിഹാരം.
മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, അഡ്വ. പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വേങ്ങര കൂരിയാട് ജെംസ് പബ്ലിക് സ്കൂളിലാണ് അദാലത്ത് നടന്നത്. അദാലത്തിൽ ആകെ 937 പരാതികളാണ് ലഭിച്ചത്. 413 പരാതികൾ മുൻകൂറായും 524 പരാതികൾ അദാലത്തു ദിവസവും ലഭിച്ചു. അദാലത്ത് ദിവസം ലഭിച്ച പരാതികള്‍ 15 ദിവസത്തിനകം തീര്‍പ്പാക്കും. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. അദാലത്തിൽ 28 മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു.

സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തുകള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന്  സംസ്ഥാന കായിക, വഖഫ്, ഹജ്ജ്, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ജനങ്ങളോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പൊതുജനങ്ങള്‍ക്ക് ഭരണ സംവിധാനത്തെ അടുത്തറിയാന്‍ കൂടി ഇത്തരം അദാലത്തുകള്‍ സഹായകരമായി. പരാതികള്‍ കെട്ടിക്കിടക്കുന്നതിന് ഇടവരുത്താതെ ഉദ്യോഗസ്ഥര്‍ പരാതികള്‍ സമയ ബന്ധിതമായി പരിഹരിക്കാൻ മുന്നോട്ടു വരണമെന്നും മന്ത്രി പറഞ്ഞു.

പരിഹരിക്കാവുന്ന വിഷയങ്ങള്‍ വലിച്ചു നീട്ടുന്ന പ്രവണതയോട് സര്‍ക്കാര്‍ ഒരിക്കലും സന്ധി ചെയ്യില്ലെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന പരാതികള്‍ അദാലത്തുകള്‍ വഴി പരിഹരിച്ചതോടെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാറിനോട് വലിയ മതിപ്പുണ്ടായതായും മന്ത്രി മന്ത്രി പറഞ്ഞു.

ജെംസ് പബ്ലിക് സ്കൂളില്‍ നടന്ന അദാലത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, അസി. കളക്ടര്‍ വി.എം ആര്യ, എ.ഡി.എം എന്‍.എം മെഹറലി, വിവിധ ജില്ലാ-താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}