വേങ്ങര: ജനുവരി 15 ന്റെ പാലിയേറ്റീവ് ദിനാചാരത്തോടനുബന്ധിച്ചു വേങ്ങര പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്ക് വിവിധ പരിപാടികളോടെ ദിനം ആചരിച്ചു.
കാലത്ത് 8 മണി മുതൽ വേങ്ങര ബസ്സ് സ്റ്റാൻഡിൽ സജ്ജീകരിച്ച ബൂത്ത് കേന്ദ്രീകരികരിച്ചു വ്യാപകമായി പ്രചാരണം നടത്തുകയും പൊതു ജനങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുകയും ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സമാപന പരിപാടിയുടെ ഭാഗമായി ജനതാ ബസാറിൽ നിന്നും വിദ്യാർത്ഥികളെയും സാമൂഹ്യ സാംസ്കാരിക നായകർ പങ്കെടുത്ത റാലിയും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, വ്യാപാരി വ്യവസായി നേതാക്കൾ ആയ പക്കിയൻ അബ്ദുൾ അസീസ് ഹാജി, സൈനുദ്ധീൻ ഹാജി, ലയൺസ് ക്ലബ്, ട്രോമ കെയർ, പൗര സമിതി, മുണ്ടിയംതടം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് നേതാക്കൾ, സ്വിമ്മേഴ്‌സ് ക്ലബ്, മലബാർ കോളേജ്, വേങ്ങര ജി. എം. വി. എച് എസ്, ജി.വി.എച്. എസ് വിദ്യാർഥികൾ, പാലിയേറ്റീവ് പ്രവർത്തകർ എന്നിവർ റാലിയിൽ അണി നിരന്നു.
തുടർന്ന് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ അധ്യക്ഷ്യം വഹിച്ചു.