ഹോം നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക സംരക്ഷണ നിയമം സർക്കാർ നടപ്പിലാക്കണം

കക്കാട്: ഹോം നേഴ്സിങ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് സർക്കാർ നിയമം നടപ്പിലാക്കണമെന്ന് അഗതിമിത്ര ഹോം നഴ്സിംഗ് വർക്കേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
     
വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹോം നഴ്സിംഗ് മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ കൂട്ടായ്മ തിരൂരങ്ങാടി കക്കാട് വെച്ച് ചേർന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് അഷറഫ് മാനരിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സലാം ഹാജി മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു , സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ ഊരകം മുഖ്യപ്രഭാഷണം നടത്തി , റാഹില എസ് കക്കാട്, റൈഹാനത്ത് ബീവി കരുമ്പിൽ,ഷഹീദ ബീവി വേങ്ങര,ഷിബിനി എൻ കോട്ടക്കൽ,അസൂറ ബീവി വെന്നിയൂർ തുടങ്ങിയവർ സംസാരിച്ചു നഫീസത്ത് ബീവി സ്വാഗതവും,ലൈല വൈ എൽ നന്ദിയും പറഞ്ഞു

 സംഘടനയുടെ മലപ്പുറം ജില്ലാ ഭാരവാഹികൾ ആയി പ്രസിഡണ്ട്, റാഹില എസ്,
 വൈസ് പ്രസിഡണ്ട് റൈഹാനത്ത് ബീവി, ജനറൽ സെക്രട്ടറി ഷിബിനി എൻ കോട്ടക്കൽ, സെക്രട്ടറി നഫീസത്ത് ബീവി എക്സിക്യൂട്ടീവ് അംഗങ്ങളായി അസൂറ ബീവി, ലൈല വൈ എൽ എന്നിവരെ തിരഞ്ഞെടുത്തു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}