ഐഡിയൽ ബണ്ണീസ് -സ്നേഹാലയം അഭയമന്ദിരം- സന്ദർശിച്ചു

വേങ്ങര: ഐഡിയൽ പ്രൈമറി സ്കൂളിലെ ബണ്ണീസ് കുട്ടികൾ വട്ടപ്പൊന്ത- സ്നേഹാലയം അഭയ മന്ദിരം സന്ദർശിച്ചു. അവിടുത്തെ മുതിർന്ന പൗരന്മാരുമായി കുട്ടികൾ പാട്ടും കളിയും മാജിക്കുമൊക്കെയായി കുറച്ചു സമയം ചിലവഴിച്ചു. കുട്ടികൾക്കും സ്നേഹാലയത്തിലെ ആളുകൾക്കും ഒരു പോലെ സന്തോഷം നൽകുന്ന നിമിഷങ്ങളായിരുന്നു അത്. സിനിമാ ലോകത്തെ ഗതകാല അനുഭവങ്ങൾ അയവിറക്കി തവനൂർ വൃദ്ധ സദനത്തിൽ കഴിയുകയായിരുന്ന മഹേന്ദ്ര ഭൂപതി എന്ന വ്യക്തിയും ഇവരുടെ കൂട്ടത്തിലുണ്ട്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന മാജിക് കുട്ടികളുടെ മനം കവരുന്നതായിരുന്നു. സ്നേഹാലയത്തിലെ ഓരോരുത്തരുടെയും ഭൂതകാല അനുഭവങ്ങൾ കൂടെ ഉണ്ടായിരുന്ന അധ്യാപകരുമായി പങ്കുവെച്ചു. ഐഡിയൽ സ്കൂളിലെ ടീച്ചേഴ്സ്  ആയ രജ്ഞിനി,ഫുഹ്‌മ, നസീറ എ.കെ, സൗമ്യ, ജുമാന, ആഷിഫ, സൗദ, ഷെഫീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}