യോഗ പരിശിലന ക്ലാസിന്റെ സമാപനവും ട്രെയിനർക്കുള്ള ആദരവും സംഘടിപ്പിച്ചു

കോട്ടക്കൽ ഹോമിയോ ഡിസ്‌പെൻസറി യുടെയും   ഈസ്റ്റ് വില്ലൂർ ഡിവിഷന്റെയും സഹകരത്തോടെ ഈസ്റ്റ്‌ വില്ലൂർ പുന്നപ്പറമ്പിൽ നടന്നിരുന്ന 
യോഗ പരിശിലന ക്ലാസിന്റെ സമാപനവും ട്രെയിനർക്കുള്ള ആദരവും സംഘടിപ്പിച്ചു. 

യോഗ ഇൻസ്‌ട്രക്ടർ അമൽ ജലീസയെ ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ മൊമെന്റോ നൽകിയും, പരിശീലനം നേടിയവർ സ്നേഹ സമ്മാനവും നൽകിയും  ആദരിച്ചു.

പത്ത് ദിവസം തുടർച്ചയായി നടന്ന യോഗ പരിശീലന ക്ലാസ്സിൽ 25 ലധികം സ്ത്രീകൾ പങ്കെടുത്തിരുന്നു.

അങ്കണവാടി ടീച്ചർ ബേബി പുഷ്പ, യോഗ പരിശീലന ലീഡർമാരായ ഖദീജ ഗഫൂർ, മുംതാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}