ഒതുക്കുങ്ങൽ സ്വദേശി ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഇനി അഭിഭാഷകന്റെ റോളിൽ

വേങ്ങര: ദീർഘകാലം സർക്കാർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാളായി സർവീസിൽ നിന്നും വിരമിച്ച അധ്യാപകൻ അഭിഭാഷകന്റെ കോട്ടിട്ടു. ഒതുക്കുങ്ങൽ സ്വദേശി വി. അബൂബക്കർ സിദ്ദീഖ് ആണ് കേരള ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്. മൂക്കുതല, മക്കരപ്പറമ്പ്, ഒതുക്കുങ്ങൽ, മൂത്തേടം ഗവ. ഹെയർ സെക്കൻ്ററി സ്കൂളുകളിൽ പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹയർ സെക്കൻ്ററി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രിസിഡൻ്റ്, പ്രിൻസിപ്പൾ ഫോറം ചെയർമാൻ, സുവോളജി സംസ്ഥാന ആർ.പി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി ട്രഷറർ കൂടിയാണ് ഇദ്ദേഹം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}