ലഹരിക്കെതിരെ സ്കൂൾ പാഠ്യപദ്ധതിയിൽ ചാപ്റ്റർ വേണം: എൽ.എൻ.എസ്

വേങ്ങര: വർദ്ധിച്ച് വരുന്ന 
ലഹരി വ്യാപനത്തിനെതിരെ ബോധവൽക്കരണത്തിനായി
സ്കൂൾ പാഠ്യപദ്ധതിയിൽ വിഷയം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വേങ്ങര നിയോജക മണ്ഡലം
ലഹരി നിർമ്മാർജ്ജന സമിതി
പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലി കുട്ടി സാഹിബിന് നിവേദനം നൽകി.

പെൺകുട്ടികൾ അടക്കമുള്ള  വിദ്യാത്ഥികളിൽ വർദ്ധിച്ച് വരുന്ന ലഹരി - മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അടിസ്ഥാന
ബോധവൽക്കരണം ലക്ഷ്യം വെച്ച് സ്കൂൾ പാഠ്യപദ്ധതിയിൽ ഒരു ചാപ്റ്റർ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വേങ്ങര നിയോജക മണ്ഡലം
ലഹരി നിർമ്മാർജ്ജന സമിതി
പ്രസിഡൻറ് കെ.കെ.എച്ച് തങ്ങളുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്.

സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങി 140 നിയോജക മണ്ഡലത്തിലെയും ജനപ്രതിനിധികൾക്ക് അതാത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ
നിവേദനം നൽകുന്നതിന്റെ ഭാഗമായാണ്  
പ്രതിപക്ഷ ഉപനേതാവിനെയും  കണ്ടത്. ജനറൽ സെക്രട്ടറി വി.എസ് മുഹമ്മദ് അലി, ട്രഷറർ അലിയാർ തങ്ങൾ സ്‌റ്റേറ്റ് സെക്രട്ടറി ഷാജു തോപ്പിൽ, മറ്റു ഭാരവാഹികളായ പി.കെ അസ്ലു , എം.കെ സൈനുദ്ദീൻ ഹാജി, ഷാഹിദ് ബാവ, ചന്ദ്രമോഹനൻ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}