മലപ്പുറം: ജനുവരി 26 ന് കുന്നുംപുറം ജസീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മാട്ടറ കുടുംബ സംഗമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി മലപ്പുറം പ്രസ് ക്ലബിൽ പത്ര സമ്മോളനം സംഘടിപ്പിച്ചു. പത്ര സമ്മേളനത്തിൽ ഭാരവാഹികളായ മാട്ടറ മൂസ ഹാജി , മുജീബ് മാട്ടറ, മൊയ്ദീൻ കുട്ടി മാട്ടറ, സലീം മാട്ടറ, ഷറഫലി മാട്ടറ എന്നിവർ സംബന്ധിച്ചു.
വൈവിധ്യമാറുന്ന വിവിധ പരിപാടികളോടെയാണ് സംഘമം സംഘടിപ്പിക്കുന്നത്. 26 ന് രാവിലെ 8.30 ന് റിപ്പബ്ലിക് ദിനാത്തോടനുബന്ധിച്ച് ദേശീയ ഗാനം ചെല്ലി പതാക ഉയർത്തും തുടർന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ സംഗമം ഉദ്ഘാടനം ചെയ്യും, സംഗമത്തിൽ മുതിർന്ന കാരണവൻമാരെ ആദരിക്കുകയും വിവിധ കലാപരിപാടികൾ അരങ്ങേറും , യുവജന സമ്മോളനം , വനിതാ സന്മോളനം ,ഇൻ്റർനാഷണൽ ട്രെയിനർമാരുടെ നേതൃത്വത്തിൽ മോട്ടി വേഷൻ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്, സംഗമത്തിന് വിവിധ ജില്ലകളിൽ നിന്ന് വരുന്നവർക്ക് വലിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്, വിഷൻ 2027 പ്രഖ്യാപനവും നടത്തി. സംഗമത്തിന് ആയിരങ്ങൾ സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.