കോട്ടക്കൽ: ഐ.എം. ബി കോട്ടക്കൽ ചാപ്റ്ററിന് എം.എൽ. ഫണ്ടിൽ നിന്നും നൽകുന്ന ആംബുലൻസ് താക്കോൽ ദാനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ നിർവ്വഹിച്ചു. എം.എൽ. എ യുടെ 2022 - 23 വർഷത്തെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചാണ് ആംബുലൻസ് നൽകിയത്.
വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
20.70 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. ഐ. എം.ബിയിൽ നടന്ന ചടങ്ങിൽ ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ മുഖ്യ പ്രഭാഷണം നടത്തി,വൈസ് ചെയർമാൻ മുഹമ്മദലി ചെരട, മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷരായ പി.ടി അബ്ദു, പാറൊളി റംല ടീച്ചർ, മറിയാമു, ഐ.എം. ബി ഭാരവാഹികളായ ഡോ. സി മുഹമ്മദ് ,
പി.സി കുഞ്ഞിമുഹമ്മദ് മാസ്റ്റർ , ഡോ. എം. ഉമ്മർ , എൻ വി ഹാഷിം ഹാജി , റഹീം ചീമാടൻ , ഹംസത്ത് അടുവണ്ണി , വി . അബ്ദുറഹിമാൻ ഹാജി എന്നിവർ സംസാരിച്ചു.